Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സിൽ ലണ്ടൻ ഷോൾഡർ...

ബിലീവേഴ്സിൽ ലണ്ടൻ ഷോൾഡർ ക്ലിനിക് സർട്ടിഫൈഡ് പ്രാക്ടീഷണർ പരിശീലനം

തിരുവല്ല : തോളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അത്യാധുനിക ചികിത്സാരീതികളെക്കുറിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദ്വിദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് നിർവഹിച്ചു.

ലണ്ടൻ ഷോൾഡർ ക്ലിനിക് സർട്ടിഫൈഡ് ട്യൂട്ടറും ആർ.വി.സി.പി പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. പൃഥ്വിരാജ് ആർ മുഖ്യപ്രഭാഷണം നടത്തി. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ  സണ്ണി കുരുവിള, എച്ച് ആർ വിഭാഗം മേധാവി  സുധ മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മുൻ വകുപ്പ് മേധാവി ഡോ. തോമസ് മാത്യു, റവ ഫാ തോമസ് വർഗീസ്, റീഹാബിലിറ്റേഷൻ ഡയറക്ടർ  ബിജു മറ്റപ്പള്ളി, എം.ആർ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ആൻ മേരി ജോൺ എന്നിവർ പ്രസംഗിച്ചു.

യുകെയിലെ പ്രമുഖ ഷോൾഡർ ഫിസിയോതെറാപ്പിസ്റ്റും മസ്കുലോസ്കെലെറ്റൽ ഗവേഷകനുമായ പ്രൊഫ.ഡോ. ജെറമി ലൂയിസ് ഓൺലൈൻ വഴി തിയറി ക്ലാസുകൾ നയിച്ചു. ഡോ. പൃഥ്വിരാജ് ആർ പ്രായോഗിക പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി. വിവിധ ആശുപത്രികളിൽ നിന്നുള്ള ഫിസിയോ തെറാപ്പിസ്റ്റുകൾ, ഫിസിയോതെറാപ്പി ഇന്റേണുകൾ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.

തോളുമായി ബന്ധപ്പെട്ട രോഗനിർണയം, ആധുനിക ചികിത്സാ സമീപനങ്ങൾ, പുനരധിവാസ രീതികൾ എന്നിവയെ ആസ്പദമാക്കി വൈജ്ഞാനികവും പ്രായോഗികവുമായ സെഷനുകൾ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. പങ്കെടുത്തവർക്കെല്ലാം ലണ്ടൻ ഷോൾഡർ ക്ലിനിക് സർട്ടിഫൈഡ് പ്രാക്ടീഷണർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നാളെ  തൃപ്പൂത്താറാട്ട്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മലയാള വര്‍ഷത്തിലെ ആദ്യത്തെ തൃപ്പൂത്താറാട്ട് നാളെ  രാവിലെ പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ നടക്കും. മലയാള വര്‍ഷത്തിലെ ആദ്യ തൃപ്പൂത്തായതിനാല്‍ ആചാരപരമായി തിരുവാഭരണങ്ങളായ പനന്തണ്ടന്‍ വളയും ഒഢ്യാണവും ദേവിക്കും, സ്വര്‍ണ...

ഓണാഘോഷ പരിപാടി

ചെങ്ങന്നൂർ: ആൾ ഇന്ത്യാ വീരശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ 107- നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടി ബസവ സമിതി മുൻ സംസ്ഥാന അധ്യക്ഷൻ കെ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്...
- Advertisment -

Most Popular

- Advertisement -