Saturday, April 12, 2025
No menu items!

subscribe-youtube-channel

HomeNewsകവിയൂരിനെ അമ്പാടിയാക്കി...

കവിയൂരിനെ അമ്പാടിയാക്കി ബാലഗോകുലത്തിന്റെ മഹാശോഭയാത

തിരുവല്ല: ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ  കവിയൂരിൽ  മഹാശോഭായാത്ര നടന്നു. വിവിധ ക്ഷേത്രങ്ങളിൽ നിന്നും വൈകിട്ട് 4 ന് ആരംഭിച്ച ശോഭയാത്രകൾ
കവിയൂർ എൻ.എസ്.എസ്. സ്കൂൾ ജംഗ്ഷനിൽ എത്തി. ശോഭായാത്രകൾ സംഗമിച്ച് മഹാശോഭയാതയായി കവിയൂർ മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന് ഉറിയടി, കവിയൂർ മഹാദേവ ക്ഷേത്രത്തിലെ മഹാവിഷ്ണു നടയിൽ വിശേഷാൽ ദീപാരാധനയും പ്രസാദ വിതരണവും  നടന്നു.

തോട്ടഭാഗം നന്നൂർ ദേവി ക്ഷേത്രത്തിൽ നിന്ന് കവിയൂർ ശിവപാർവ്വതി ബാലഗോകുലം,  ഞാൽഭാഗം അശ്വതി തിരുന്നാൾ ബാലഗോകുലം, തോട്ടഭാഗം ശ്രീ ദുർഗ ബാലഗോകുലം,  പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് പടിഞ്ഞാറ്റും ചേരി അമ്പാടി ബാലഗോകുലം, കുരുതിമാൻകാവ് ക്ഷേത്രത്തിൽ നിന്ന് കോട്ടൂർ ശ്രീഭദ്ര ബാലഗോകുലം, പാറക്കുളങ്ങര ശ്രി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ശ്രീമുരുക ബാലഗോകുലം  എന്നീ ബാലഗോകുലങ്ങളുടെ  ആഭിമുഖ്യത്തിൽ ആണ് ശോഭയാത്രകൾ നടന്നത്.

ഉണ്ണിക്കണ്ണന്മാർ, രാധാകൃഷ്ണ നൃത്തം നശ്ചല ദൃശ്യങ്ങൾ, പുരാണ കലാരൂപങ്ങൾ,  വാദ്യ മേളങ്ങൾ എന്നിവ ശോഭയാത്രയുടെ പകിട്ട് വർദ്ധിപ്പിച്ചു. ജ്യോതിഷ് മോഹൻ(ആഘോഷ പ്രമുഖ്)എം മനോജ്, കെ.ആർ. രാഹുൽ (സഹ ആഘോഷ പ്രമുഖന്മാർ)  റ്റി.ആർ.ശ്രീരാജ്, ബിജിത്ത് കൊച്ചുപറമ്പിൽ, അനന്ദു സുരേഷ്, അനന്ദു സജീവ്, രഘു അയ്യനാംകുഴി, കൈലാസ് (സ്ഥാനീയ ആഘോഷ പ്രമുഖന്മാർ) എന്നിവരുടെ നേതൃത്വത്തിലാണ്  ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയുടെ മരണം : കുറ്റം സമ്മതിച്ച് അമ്മാവൻ

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു .കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്. എന്നാൽ പൊലീസ് ഈ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ അച്ഛൻ,അമ്മ...

ശബരിമലയിൽ ഉത്സവം കൊടിയേറി

ശബരിമല: ശരണം വിളികൾ ഉയർന്ന   അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി സഹകാർമികനായി. വരുംദിവസങ്ങളിൽ...
- Advertisment -

Most Popular

- Advertisement -