Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeHealthജീവശാസ്ത്ര ഗവേഷണത്തിൽ...

ജീവശാസ്ത്ര ഗവേഷണത്തിൽ ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ പങ്ക്: മാര്‍ത്തോമ കോളേജില്‍ ഏകദിന പ്രഭാഷണം

തിരുവല്ല: മാർത്തോമ്മ കോളേജിൽ ‘ജീവശാസ്ത്ര ഗവേഷണത്തിൽ ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെയും, മെഷീന്‍ ലേണിങ്ന്റെയും പങ്കിനെക്കുറിച്ച് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു.  കോളേജ് ബയോസയൻസ്  വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോളേജിലെ പൂര്‍വ്വവിദ്യാർത്ഥിയും, അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ സീനിയർ ഗവേഷകനുമായ ഡോ. ഈപ്പന്‍ ഡാനിയല്‍ മുഖ്യ പ്രഭാഷണം നടത്തി.

ജനിതക വിവരങ്ങൾ വിശകലനം ചെയ്യൽ മുതൽ പുതിയ മരുന്നുകളുടെ കണ്ടുപിടിത്തം വരെയുള്ള എല്ലാ മേഖലകളിലും എ.ഐ. എങ്ങനെ ഒരു അനിവാര്യ ഘടകമായി  മാറിയിരിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ‘ഏറ്റവും സങ്കീർണ്ണവും വലിയ അളവിലുള്ളതുമായ ജൈവഡാറ്റ സെറ്റുകൾ കൈകാര്യം ചെയ്യുകയും അവയിൽ നിന്ന് അർത്ഥപൂർണ്ണമായ പാറ്റേണുകൾ കണ്ടെത്തുകയും ചെയ്യുന്നതിൽ എ.ഐക്കുള്ള കഴിവാണ് ഇന്നത്തെ ഗവേഷണത്തിന് വേഗത കൂട്ടുന്നത്,’ ഡോ. ഈപ്പന്‍ ഡാനിയല്‍ പറഞ്ഞു.

കോളേജില്‍  നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മാത്യു വര്‍ക്കി ടി. കെ. അധ്യക്ഷത വഹിച്ചു.  കോളേജ് ട്രഷറാർ തോമസ് കോശി, ബോട്ടണി വിഭാഗം മേധാവി പ്രൊഫ. റെനോഷ് ടോം വര്‍ഗ്ഗീസ്, ബയോസയൻസ്  ഡയറക്ടർ പ്രൊഫ. തോമസ് മാത്യു, പ്രൊഫ.ആർ ഹരീഷ്, പ്രോഗ്രാം കണ്‍വീനര്‍ ഡോ. ഹെലന്‍ റൈസ ലാൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി വള്ളംകളി : 30 ന് പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക...

പ്രസവത്തിന് പിന്നാലെ പനിബാധിച്ച് യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി ചികിത്സാപിഴവ് മൂലം മരിച്ചെന്ന് ആരോപണം .കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്.കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി...
- Advertisment -

Most Popular

- Advertisement -