Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആചാര നിറവിൽ...

ആചാര നിറവിൽ തിരുവോണത്തോണി കാട്ടുരിൽ നിന്ന് ആറന്മുളയ്ക്ക് പുറപ്പെട്ടു

കോഴഞ്ചേരി : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ദക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്ന് വൈകിട്ട്‌ ആറന്മുളയ്ക്ക് പുറപ്പെട്ടു.

കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് ദീപാരാധനയ്ക്ക് ശേഷമാണ് തിരുവോണത്തോണി  പമ്പാനദിയിലൂടെ ആറന്മുളയ്ക്ക് പുറപ്പെട്ടത് .കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുന്നത്.

കാട്ടുർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും മേൽശാന്തി പകർന്ന് നൽകിയ ദീപവുമായി ഭട്ടതിരി തിരുവോണത്തോണിയിൽ കയറി. തുടർന്ന് കാട്ടുരിലെ 18 നായർ കുടുംബങ്ങളിലെ പ്രതിനിധികൾ  വിഭവങ്ങളുമlയി തോണിയിൽ ഒപ്പം ചേർന്നു. വഞ്ചിപ്പാട്ടും വാദ്യമേളങ്ങളും ഉയർന്ന അന്തരീക്ഷത്തിൽ തിരുവോണത്തോണി കാട്ടുരിൽ നിന്നും പമ്പാനദിയിലൂടെ ആറന്മുള ക്ഷേത്രത്തിലേക്ക് നീങ്ങി.

തിരുവോണ നാളിൽ പുലർച്ചെയാണ് വിഭവങ്ങളുമായി തോണി ആറന്മുള ക്ഷേത്ര കടവിൽ എത്തുക. തുടർന്ന് വിഭവങ്ങൾ ക്ഷേത്രത്തിൽ എത്തിക്കും.തോണിയിലെ ദീപം ശ്രീകോവിലിലെ വിളക്കിലേക്ക് പകരും. കാട്ടൂരിൽ നിന്നു തോണിയിൽ വന്ന വിഭവങ്ങൾ കൊണ്ട് തയ്യാറാക്കുന്ന തിരുവോണ സദ്യയിൽ ഭട്ടതിരി പങ്കെടുക്കും. വൈകിട്ട്  മിച്ചംപണം ഭണ്ഡാരത്തിൽ നിക്ഷേപlച്ച് ദേവനെ വണങ്ങി ഭട്ടതിരി കരമാർഗം കോട്ടയം കുമാരനല്ലൂരിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകൾ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുപ്പള്ളി പള്ളി പെരുന്നാൾ:  ആറിനും ഏഴിനും ടൗണിൽ ഗതാഗത നിയന്ത്രണം

കോട്ടയം: പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ആറിനും ഏഴിനും  പുതുപ്പള്ളി ടൗണ്‍ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക്...

പൊലീസും ഭരണകൂടവും സഹകരിക്കുന്നില്ല : ദൗത്യത്തിന് ഇനിയില്ലെന്ന് ഈശ്വർ മാൽപേ

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍നിന്ന് പിന്മാറി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ.ജില്ലാ ഭരണകൂടവും പൊലീസും തെരച്ചിലിന് സഹകരിക്കുന്നില്ലെന്ന് മാൽപേ പറഞ്ഞു.ഇനി ഷിരൂരിലേക്ക് ഇല്ലെന്നും മടങ്ങുകയാണെന്നും...
- Advertisment -

Most Popular

- Advertisement -