ബംഗളുരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു.തുംക്കൂർ മധുഗിരി സ്വദേശിയായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതി രമേഷിനെ സംഭവസ്ഥലത്ത് നിന്ന് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.
തന്റെ മുൻ ഭാര്യയുമായി ബന്ധമുണ്ടെന്ന കാരണത്താലാണ് രാമകൃഷ്ണനെ കൊലപ്പെടുത്തിയതെന്നാണ് രമേഷിന്റെ മൊഴി. ഇതിനു മുൻപും രാമകൃഷ്ണനെ കൊലപ്പെടുത്താൻ രമേഷ് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയ പ്രതി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാമകൃഷ്ണനെ ടെര്‍മിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു