കോഴിക്കോട് : റോഡിൽ വർണ പുക പടർത്തി യുവാക്കളുടെ വാഹനയാത്ര. കോഴിക്കോട് നാദാപുരത്താണ് സംഭവം.വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.നാദാപുരം ആവോലത്ത് മുതല്‍ പാറക്കടവ് വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലായിരുന്നു യുവാക്കളുടെ അഭ്യാസയാത്ര
രണ്ട് കാറുകളാണ് അപകടകരമായി യാത്ര നടത്തിയത്.റോഡിൽ കാഴ്ച മറക്കുന്ന തരത്തിലാണ് പുക പടർത്തിയിരുന്നത്.പുറകെയുള്ള വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെ ഉള്ള യാത്രയിൽ റോഡിലുള്ള മറ്റ് യാത്രക്കാർക്ക് പുക കണ്ണിലേക്ക് ഇരച്ചു കയറി കാഴ്ച തടസ്സപ്പെട്ടു.വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.