തിരുവല്ല: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തിരുവല്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല വൈദ്യുതി ഭവന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. ഡിസംബർ 16ന് രാവിലെ 10 30 ന് ആണ് പ്രതിഷേധ ധർണ്ണ.
ചെറുകിട ഇടത്തരം വ്യാപാര മേഖല വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ വൈദ്യുതി ചാർജ് വർദ്ധനവ് മൂലം ഉണ്ടാവുന്ന അധിക ചെലവ് ഇത്തരക്കാരുടെ നടുവൊടിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു .
വൈദ്യുതി ബോർഡിലെ ജോലിക്കാരുടെ അന്യായമായ ശമ്പള വർധനയും കെടുകാര്യസ്ഥതയും മൂലം പ്രസ്ഥാനം നഷ്ടത്തിൽ ആവുന്നതിന് പൊതുജനങ്ങളും വ്യാപാരികളും ഉത്തരവാദികൾ അല്ലെന്നും ഇത്തരക്കാർക്ക് കുടപിടിക്കുന്ന ഭരണകൂടത്തിനെതിരെ പൊതുജനങ്ങളുടെയും വ്യാപാരികളിലെയും പ്രതിഷേധം ശക്തമാണെന്നും ഭാരവാഹികൾ അറിയിച്ചു.
ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സാൻലി എം അലക്സ് അധ്യക്ഷത വഹിക്കും ഭാരവാഹികളായ തോമസ് വർഗീസ്, തോംസൺ വർഗീസ് എന്നിവർ ധർണ്ണ യ്ക്ക് നേതൃത്വം നൽകും