Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാലയങ്ങളിലെ അടിസ്ഥാന...

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 5000 കോടി രൂപ : മന്ത്രി വി.ശിവന്‍കുട്ടി

പത്തനംതിട്ട : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനം ഓണലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങി എല്ലാ രീതിയിലും മികച്ച പഠനാന്തരീക്ഷം ഒരുക്കി.ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ തുല്യപ്രാധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷ വഹിച്ചു . ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി.വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.12 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നാല് ക്ലാസ് മുറി, ഹെഡ്മിസ്ട്രസ് ഓഫീസ്, ശുചിമുറി, സ്റ്റെയര്‍കേസ് റൂം, വരാന്ത എന്നിവ ഉള്‍പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗിക പീഡന പരാതി ; പാലക്കാട് കൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ തള്ളി

പാലക്കാട് : ലൈംഗിക പീഡന പരാതിയിൽ പാലക്കട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം...

വയനാട് ദുരന്തം : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 6 ലക്ഷം

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു.ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറു ലക്ഷം രൂപ നല്‍കും.70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും 40 മുതൽ 60 ശതമാനം അംഗവൈകല്യത്തിന്...
- Advertisment -

Most Popular

- Advertisement -