Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiമസാലബോണ്ട് :...

മസാലബോണ്ട് : ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ. കേസിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാനായി ഇ.ഡിക്ക് നോട്ടിസ് അയച്ചു. ഇഡിയുടെ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി കോടതിയെ സമീപിക്കുകയായിരുന്നു.

മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നും ഇത് ‘ഫെമ’ നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഇഡി തുടര്‍ നടപടികള്‍ക്കായി  അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടിൻമേൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ഉൾപ്പെടെയുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിലെ അപകട മരണത്തിൽ ദുരൂഹത: കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സംശയം .അമിത വേഗതയിൽ‌ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് നിഗമനം . തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ...

പ്രിയദർശിനി സർവീസ് : സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ കമ്മിറ്റി രൂപികരിക്കും: മന്ത്രി സിപി ജോൺ

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ സർവീസ് നടത്തുന്നതു മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച്  പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. പാലക്കാട് മാധ്യമപ്രവർത്തകരുമായി...
- Advertisment -

Most Popular

- Advertisement -