റായ്പ്പൂർ : ഛത്തീസ്‌ഗഡിലെ ബിജാപുരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ബിജാപൂരിലെ ബെദ്രെ-കുത്രു റോഡിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി ഉപയോഗിച്ച് തകർക്കുകയായിരുന്നു. ജില്ലാ റിസർവ് ഗാർഡ് (DRG) ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മാവോയിസ്റുകൾക്കെതിരെ സംയുക്ത ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്.കഴിഞ്ഞ ദിവസം ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.