തിരുവനന്തപുരം : മഹാത്മജിയെ വധിക്കാൻ പ്രേരിപ്പിച്ച ശക്തികൾക്ക് ഗാന്ധിയൻ ആദർശങ്ങളെ തകർക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ പ്രസ്താവിച്ചു. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ വൈകുന്നേരം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സ്മൃതിദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡൻ്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു.കമ്പറ നാരായണൻ,നദീറാ സുരേഷ്,പള്ളിക്കൽ മോഹൻ,കോട്ടമുകൾ സുഭാഷ്,ലീലാമ്മ ഐസക്,ജോതിഷ് കുമാർ,കരകുളം സുശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.നേതാക്കളായ വേലായുധൻ പിള്ള,ചാറച്ചിറ രാജീവ്,കാലടി വാസുദേവൻ നായർ,പി.കെ.വിജയകുമാർ, അസ്ബർ,കെ.എസ് പ്രസാദ്,കുച്ചപ്പുറം തങ്കപ്പൻ,എം.മസൂദ്,ഷാജി കുര്യൻ,കൃഷ്ണൻ,കെ.പരമേശ്വരൻ നായർ,ബിന്നി സാഹിതി,വിഴിഞ്ഞം ഹനീഫ,ഓമന അമ്മ,ലേഖ,മൊയ്തീൻ ഹാജി,ടി.ജെ. വർഗ്ഗീസ് ഗോപകുമാർ ഉണ്ണിത്താൻ, വിശ്വനാഥപിള്ള, എസ്.ആർ.രവികുമാർ, ഉമ്മർ കുട്ടി,പ്രമോദ്,ദീനാ മോൾ, തുടങ്ങിയവർ പങ്കെടുത്തു.