ആലപ്പുഴ: പിപി ചിത്തരഞ്ജൻ എംഎൽഎ നേതൃത്വം നൽകുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ലഹരിക്കെതിരെ ജനകീയ പ്രതിരോധശൃംഖല എ ഡി ജി പി പി വിജയൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ മുപ്പാലം മുതൽ ചേന്നവേലി വരെയാണ് പ്രതിരോധ ശൃംഖല തീർത്തുകൊണ്ടാണ് ജനകീയ കവചം ക്യാമ്പയിൻ തുടക്കം കുറിച്ചത്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതു പ്രവർത്തകരെയും ജനപ്രതിനിധികളെയും സാമൂഹിക സാമുദായിക സംഘടനകളെയും അടക്കം ആലപ്പുഴയിലെ നാനതുറയിൽ നിന്നുള്ള ജനങ്ങൾ പങ്കാളികളായിപ്പോൾ ആലപ്പുഴ കണ്ടത് വമ്പിച്ച ജനപങ്കാളിത്തം.
ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരി സംഗമങ്ങൾ നടന്നു. ചെത്തി ജംഗ്ഷനിൽ നടന്ന ലഹരി വിരുദ്ധ സംഗമം അരൂർ എംഎൽഎ ദെലീമ ഉദ്ഘാടനം ചെയ്തു.