പത്തനംതിട്ട : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ദീപം തെളിയിച്ചു പ്രാർത്ഥിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്, ജില്ലാ സെക്രട്ടറി നിതിൻ എസ് ശിവ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി എസ് പ്രകാശ്, കെ സി മണിക്കുട്ടൻ, തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.