Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവി എസിന്...

വി എസിന് യാത്രാമൊഴി: ആലപ്പുഴയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ  സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഇന്ന്  പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്റ് സ്‌ക്വയർ കണ്ണൻ വർക്കി പാലം , കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു  ഡബ്ല്യൂ ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി  കനാൽ സൈഡിൽ പാർക്ക് ചെയ്യണം

എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ ആൻഡ് സി വഴി ബീച്ച് റോഡിൽ  പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുണം.

വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്

കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.

വസതിയിലെ  പൊതു ദർശ്ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം  ജൂലൈ 22 രാത്രി 11 മണി മുതൽ 23 രാവിലെ 11 വരെ  പൂർണ്ണമായും  നിരോധിച്ചിട്ടുള്ളതാണ് എന്ന്   ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 29-01-2025 Fifty Fifty FF-127

1st Prize Rs.1,00,00,000/- FD 378982 (KOZHIKKODE) Consolation Prize Rs.8,000/- FA 378982 FB 378982 FC 378982 FE 378982 FF 378982 FG 378982 FH 378982 FJ 378982 FK 378982...

കോട്ടയത്ത് അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കോട്ടയം : മദ്യലഹരിയിൽ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണു കൊല്ലപ്പെട്ടത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണു...
- Advertisment -

Most Popular

- Advertisement -