Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsആരോഗ്യ മേഖലയുടെ...

ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുക അനുവദിച്ചു.

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം രൂപ വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി രൂപ വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാല് കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിലൂടെ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവയ്ക്ക് ഒരു കോടി 43 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളായ തുമ്പമണ്‍, കുന്നന്താനം, ചാത്തന്‍ങ്കേരി, വെച്ചൂച്ചിറ എന്നിവയ്ക്ക് നാല് കോടി രൂപ വീതമാണ് അനുവദിച്ചത്.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ ഇളമ്പള്ളി, മണ്ണടി, കുറുമ്പക്കര, കോട്ടാങ്ങല്‍ മെയിന്‍ സെന്റര്‍, കവിയൂര്‍ മെയിന്‍ സെന്റര്‍, ഒറ്റത്തേക്ക്, വെച്ചൂച്ചിറ മെയിന്‍ സെന്റര്‍-1, കുന്നം, കോളഭാഗം, പറയനാലി, കുളനട മെയിന്‍ സെന്റര്‍, വലിയകുളം, ഏനാത്ത്, കോമളം, ളാക, റാന്നി പഴവങ്ങാടി മെയിന്‍ സെന്റര്‍, കോഴിമല, വാളക്കുഴി, കോട്ടയംകര, ഇളകൊള്ളൂര്‍ എന്നിവയ്ക്ക് 55 ലക്ഷം രൂപ വീതം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’   ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ

കൊച്ചി: സിനിമ ആരാധകരെ ആവേശത്തിലാക്കാൻ ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’  ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ചിരിക്കാനും ആഘോഷിക്കാനും...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദനിർമ്മാണം : ദേവസ്വം എ.ഒയ്ക്കും മേൽശാന്തിക്കും  നോട്ടീസ് നൽകും

കൊല്ലം : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അനധികൃത പ്രസാദ നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവസ്വം എ.ഒയ്ക്കും മേൽശാന്തിക്കും  നോട്ടീസ് നൽകും. ദേവസ്വം അസി. കമ്മീഷണറാണ് നോട്ടീസ് നൽകുന്നത്. കീഴ്ശാന്തി ചുമതല വഹിക്കുന്നയാൾക്കും നോട്ടീസ് നൽകും....
- Advertisment -

Most Popular

- Advertisement -