ന്യൂഡൽഹി : ബംഗ്ലാദേശ് കലാപത്തെ തുടർന്നുള്ള സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഹിന്ദു യുവാവായ ദീപു ചന്ദ്രദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്കയറിയിച്ച ഇന്ത്യ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു .
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതേസമയം, ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് നേരെ ആക്രമണം ഉണ്ടായെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ വാർത്ത വിദേശകാര്യമന്ത്രാലയം തള്ളി. പ്രതിഷേധത്തിൽ 25 പേർ മാത്രമാണ് പങ്കെടുത്തതെന്നും ഹൈക്കമ്മീഷന് അകത്ത് കടക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.






