Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsകരമന അഖിൽ...

കരമന അഖിൽ വധക്കേസ് : മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതി അഖില്‍ എന്ന അപ്പു പിടിയിലായി .തമിഴ്നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരും പിടിയിലായി.കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേ‍ര്‍ ഇപ്പോഴും ഒളിവിലാണ് .

2019ലെ അനന്തു കൊല കേസിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും.അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്.

കഴിഞ്ഞദിവസമാണ് അക്രമി സംഘം അഖിലിനെ കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം അഖിലിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചശേഷം കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തി .പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. അഖിലും പ്രതികളുമായി ഒരാഴ്ച മുൻപ് ബാറിൽ തർക്കമുണ്ടായിരുന്നു. ഇതാണു കൊലപാതകത്തിനു കാരണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ ഓട്ടിസം ബാധിച്ച ആൾ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. പാടിമൺ സ്വദേശി സോനു ബാബു (27) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ന് ആണ് പാടിമൺ ഓലിക്കൽ ബാബു...

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും...
- Advertisment -

Most Popular

- Advertisement -