കൊച്ചി:കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.സർക്കാരിന്റെ ശുപാർശ ഇല്ലാതെ ഗവർണർ നടത്തിയിരിക്കുന്ന നാല് സെനറ്റ് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിനു പുറമെ ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.അതേസമയം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.

കേരള സർവകലാശാല സെനറ്റ് നിയമനം:സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി





