Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKollamശ്രീനാരായണ ഗുരു...

ശ്രീനാരായണ ഗുരു ജയന്തി: ആർഭാടരഹിതമായി ആഘോഷിക്കും

വർക്കല: ശ്രീനാരായണ ഗുരുവിൻ്റെ 170-മത് ജയന്തി ആർഭാടരഹിതമായി ആഘോഷിക്കാൻ ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് തീരുമാനിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികൾ ഒഴിവാക്കി ആത്മീയ പരിപാടികളോടെ ജയന്തി ആഘോഷിക്കുന്നത്.

ജയന്തി ദിവസമായ 20 ന് രാവിലെ 6 മുതൽ തിരുഅവതാര മുഹൂർത്ത പൂജ, നാമജപം, പ്രസാദ വിതരണം, പ്രഭാഷണം, അന്നദാനം, ജയന്തി സമ്മേളനം എന്നിവ നടക്കും. കലാപരിപാടികൾ ഒഴിവാക്കി ഗുരുജയന്തി ഘോഷയാത്ര ആർഭാടരഹിതമായി നാമസങ്കീർത്തന ശാന്തിയാത്രയായി എല്ലാവരും സംഘടിപ്പിക്കണം.

വയനാട്ടിൽ മരിച്ചവരുടെ ആത്മശാന്തിക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും സന്ധ്യാനേരത്ത് ശാന്തി ദീപം തെളിയിക്കാം. ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പത് വരെ ശ്രീ നാരായണ മാസാചരണവും ധർമചര്യ യജ്ഞവും ജയന്തിക്ക് ഒരാഴ്ച മുമ്പായി ശ്രീ നാരായണ ഗുരു ജയന്തി വാരാഘോഷവും സംഘടിപ്പിക്കണമെന്നും ശിവഗിരി മഠം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് : ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു: ചൊവ്വാഴ്ച പോളിങ്ങ് ബൂത്തിലേക്ക്

തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചരണത്തിന് ശേഷം ചൊവ്വാഴ്ച 1.32 കോടി വോട്ടര്‍മാര്‍ ജനവിധി തേടും. സംഘര്‍ഷം...

പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ബസ്സുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്ന് ബി ജെ പി സര്‍ക്കാര്‍

ന്യൂഡൽഹി: പശ്ചിമ ബംഗാളില്‍ എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബി ജെ പി സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും കൂടുതല്‍ പേര്‍ പൊതുഗതാഗതം...
- Advertisment -

Most Popular

- Advertisement -