കൊച്ചി : കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും.മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും.23 മലയാളികളുടെ മൃതദേഹമാണു കൊച്ചിയിൽ എത്തിക്കുക. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്‍റെ മൃതദേഹം മുംബൈയിലാണ് ഇറക്കുക.കൊച്ചിയിൽ എത്തിയാലുടന്‍ പ്രത്യേകം ആംബുലൻസുകളിൽ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കും.