കണ്ണൂർ: പറമ്പിൽ കളിക്കുന്നതിടെ കൽത്തൂൺ ദേഹത്ത് വീണു 14 വയസ്സുകാരൻ മരിച്ചു.പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ഊഞ്ഞാലാട്ടത്തിനിടെ കൽത്തൂൺ ഇളകി ശ്രീനികേതിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.