ബെംഗളൂരു : മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ പുതിയ സിഗ്നൽ ലഭിച്ചതായി അധികൃതർ. റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. പുഴയുടെ നടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്.ഐബോഡ് ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത് .ട്രക്ക് തന്നെയാകാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല.അടിയൊഴുക്ക് ശക്തമായതിനാൽ നദിയിലെ രക്ഷാപ്രവർത്തനങ്ങൾ ദുഷ്‌കരമാണെന്ന് നാവികസേന വ്യക്തമാക്കിയിരുന്നു. രണ്ട് ലോങ് ബൂം എസ്കവേറ്ററുകൾ ഉപയോഗിച്ച് പുഴക്കരികിലെ മണ്ണ് നീക്കൽ ദൗത്യം തുടരുകയാണ്.