കോന്നി : സുഹൃത്തുക്കൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കലഞ്ഞൂർ ഇടത്തറ കൃഷ്ണവിലാസത്തിൽ സജീവിൻ്റെയും പ്രസീദയുടെയും മകൻ വിനായക് (15) ആണ് മരിച്ചത്. ഇന്ന് 3 മണിയ്ക്കായിരുന്നു സംഭവം.
കോന്നിയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു വിനായക് . നാല് സുഹൃത്തുകൾക്കൊപ്പം ഐരവൺ പുതിയകാവ് കടവിൽ കുളിക്കാൻ ഇറങ്ങുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഐരവൺ തൂക്കുപാലത്തിന് സമീപത്ത് നിന്ന് പിന്നീട് മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.