മുംബൈ : മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര മരിച്ചെന്ന വാർത്തകൾ തള്ളി മകളും നടിയുമായ ഇഷ ഡിയോൾ. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇഷ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും ഇഷ നന്ദി അറിയിക്കുകയും ചെയ്തു.ഇന്ന് രാവിലെയാണ് നടൻ മരണപ്പെട്ടെന്ന തരത്തിൽ വാർത്തകൾ ദേശീയ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.






