ഇടുക്കി : എംഡിഎംഎയും കഞ്ചാവുമായി നടനും സുഹൃത്തും എക്‌സൈസ് പിടിയിൽ .സിനിമ- ബിഗ് ബോസ് താരമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ,സുഹൃത്ത് ജിസ്‌മോൻ എന്നിവരാണ് മൂലമറ്റം എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയിൽ പിടിയിലായത്. ഇവരിൽനിന്ന് 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവും കണ്ടെടുത്തു.