തിരുവനന്തപുരം : നെടുമങ്ങാട് എൻജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുൽ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് സംശയം. അദ്ദേഹത്തിന്റെ മൊബൈൽ ഫോണും കാറും അടുത്തുതന്നെ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായും ഇദ്ദേഹം പണം തിരികെ നൽകാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയതായും നാട്ടുകാർ പറയുന്നുണ്ട്.കൊല്ലം ഇരവിപുരം സ്വദേശിയാണ് അബ്ദുൾ അസീസ് താഹ.നെടുമങ്ങാട് പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.