തൃശ്ശൂർ : തൃശൂർ മാളയിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു.വീടിന് സമീപത്തെ പാടശേഖരത്തിലെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ആറരയോടെ വീടിന് സമീപത്തെ റോഡിൽ നിന്നാണു കുട്ടിയെ കാണാതായത്.കുട്ടി യുവാവിനൊപ്പം കളിക്കുന്നത് സിസിടിവിയിൽ ദൃശ്യമായിരുന്നു. ഇയാൾ പ്രകൃതിവിരുദ്ധ ബന്ധത്തിന് കുട്ടിയെ നിർബന്ധിച്ചതായാണ് സൂചന. അമ്മയോടു പറയുമെന്നു കുട്ടി പറഞ്ഞപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചു കുളത്തിലേക്കു തള്ളിയിട്ടതായാണ് വിവരം. .
കുട്ടിക്കായുള്ള തിരച്ചിലിൽ പ്രതിയും നാട്ടുകാർക്കൊപ്പം കൂടിയിരുന്നു. മോഷണക്കേസ് പ്രതിയായ ജോജോ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.