Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiതിരുവാങ്കുളത്ത് കാണാതായ...

തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി : അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി : തിരുവാങ്കുളത്ത് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവേ കാണാതായ മൂന്നര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയുടെ മൃതദേഹമാണ് ഇന്നു പുലർച്ചെ രണ്ടരയോടെ ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും 

കുട്ടി സന്ധ്യയോടൊപ്പം ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മറ്റക്കുഴിയിൽ നിന്ന് ആലുവയിലേക്ക് പോയത്. മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായെന്നാണ് സന്ധ്യ പറഞ്ഞത്. പരസ്പര വിരുദ്ധമായി സംസാരിച്ചപ്പോഴാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്. തുടർന്ന് അഗ്നിസുരക്ഷാസേനയും സ്‌കൂബാ സംഘവും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തുകയായിരുന്നു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു താമസം. സന്ധ്യയ്ക്കു മാനസിക ദൗർബല്യമുണ്ടെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റിപ്പബ്ലിക് ദിനാഘോഷം

തിരുവല്ല: പെരിങ്ങര 1110-ാം നമ്പർ എൻ .എസ് .എസ് കരയോഗം റിപ്പബ്ലിക് ദിനാഘോഷം നടത്തി.  പ്രസിഡണ്ട് പി.റ്റി.മോഹനൻ നായർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി എം.എൻ.രാജശേഖരൻ, പി.അഭിലാഷ് കുമാർ, കെ.ശ്രീകുമാർ, മുരളീധര കുറുപ്പ്,...

കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ : ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം.തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.2020 ഫെബ്രുവരി 17നാണ്...
- Advertisment -

Most Popular

- Advertisement -