Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalഉന്നാവിൽ ടാങ്കർ...

ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി : 18 മരണം

ലക്‌നൗ : ഉത്തർ പ്രദേശിലെ ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി 18 മരണം.ഇന്ന് പുലർച്ചയോടെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ്‌, ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ നിന്ന് പാലുമായി വന്ന ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടുന്നു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50 ,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ

ചേർത്തല : രണ്ട് ദിവസത്തെ ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് എക്സൈസിന്റെ...

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി. ജില്ലയിൽ ഇന്ന് മഴയ്ക്ക് അല്പം ശമനം വന്നിട്ടുണ്ട്. എന്നാൽ ഇന്നലെ വരെ തുടർന്ന ശക്തമായ മഴയിൽ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ ഉൾപ്പെടെ...
- Advertisment -

Most Popular

- Advertisement -