Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു.  ക്ലിനിക്കിൽ നടന്ന ചടങ്ങിൽ  കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യതു.  ECG, ECHO, TMT ലാബുകളുടെ ഉദ്ഘാടനം  കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്  ആനി സാബു നിർവ്വഹിച്ചു.

ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ് പാപ്പച്ചൻ, ലൈഫ് ലൈൻ ഡയറക്ടർ ശ്രീമതി. ഡെയിസി പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റെർവെൻഷണൽ കാർഡിയോ ളജിസ്റ്റുമായ ഡോ. സാജൻ അഹമ്മദ് ഇസഡ്, സീനിയർ കാർഡിയാക് തൊറാസിക് സർജൻ ഡോ.എസ്സ്. രാജഗോപാൽ,സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത്,  സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി.വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ മേഘ.എം.പിള്ള തുടങ്ങിയവർ സംസാരിച്ചു.

തുടക്കത്തിൽ എല്ലാ ബുധനാഴ്ച ദിവസങ്ങളിലുമാണ് കാർഡിയോളജി വിഭാഗം കോന്നി ക്ലിനിക്കിൽ പ്രവർത്തിക്കുക. സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ സന്ദീപ് ജോർജ് വില്ലോത്ത് നേതൃത്വം വഹിക്കും. 2025 ജനുവരി 10 വരെ കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. ECG, ECHO, TMT എന്നിവ പ്രസ്തുത കാലയളവിൽ 50% നിരക്കിലായിരിക്കും.

കോന്നിയിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ക്ലിനിക്കിൽ ഗൈനെക്കോളജി, വന്ധ്യതാചികിത്സ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, പൾമോനോളജി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളുടെ സേവനം  ലഭ്യമാണ്. കോന്നി ക്ലിനിക് ഫോൺ നമ്പർ 0468-2343333, 9188922869. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ജില്ലയിൽ തുടക്കം

ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന...

പാരാലിംപിക്സിന് തുടക്കമായി

പാരീസ് : ഒളിമ്പിക്സിനു പിന്നാലെ പാരാലിംപിക്സിന് പാരിസിൽ തുടക്കമായി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരാലിംപിക്സിന് തുടക്കമായത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഇതിഹാസതാരം ജാക്കി ചാന്‍ ദീപശിഖയേന്തി. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ...
- Advertisment -

Most Popular

- Advertisement -