ന്യൂഡൽഹി : രാജ്യത്ത് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്നത്തിനെതിരെ നൽകിയ ഹര്ജികളിലാണ് കോടതി ഇടപെടൽ .
മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്.നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ ഇടിച്ചുനിരത്തിയാൽ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അർഹയുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു. എന്നാൽ അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും കോടതി വ്യക്തമാക്കി