പത്തനംതിട്ട : കോളജ് ഹോസ്റ്റലുകളിലെ റാഗിംഗ് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു. സി.സി.റ്റി.വി.യുടെ സഹായത്തോടെ ഹോസ്റ്റലുകൾ റാഗിംഗ് വിരുദ്ധ സ്ക്വാഡുകളുടെ സ്ഥിരം നിരിക്ഷണത്തിലാക്കണം. പാർട്ടിക്കാർ സ്വന്തം പാർട്ടിക്കാരെ കായികമായും-മാനസികമായും കൊലപ്പെടുത്തുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ കെ.ജി.റെജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗാന്ധി ദർശൻ വേദി പ്രവർത്തക യോഗം സംസ്ഥാന സെക്രട്ടറി പനങ്ങോട്ടു കോണം വിജയൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ഡി.ഗോപീ മോഹൻ,എലിസബത്ത് അബു,ഏബൽ മാത്യൂ,സോമൻ ജോർജ്ജ്,എം.അബ്ദുൾ കലാം ആസാദ്,ജോർജ്ജ് വർഗീസ്,ജോസ് പനച്ചക്കൽ, പി.റ്റി.രാജു,എം. ആർ.ജയപ്രസാദ്,വർഗീസ് പൂവൻപാറ,പ്രദീപ് കുളങ്ങര,പ്രകാശ് പേരങ്ങാട്ട്,ലീല രാജൻ,അഡ്വ.ഷെറിൻ എം.തോമസ്,ഉഷാ തോമസ്,വിജയമ്മ ഉണ്ണിത്താൻ,ഷീജാ മുരളീധരൻ,സുസമ്മ മാത്യു,തോമസ് എം.സൈമൺ എന്നിവർ പ്രസംഗിച്ചു.