തിരുവല്ല : കാലഘട്ടത്തിന്റെ പ്രതിസന്ധികളോട് ക്രിയാത്മമായി ഇടപെടുന്നതിന് ഓരോ വ്യക്തിക്കും കഴിയണമെന്നും, ചുറ്റുമുള്ള സമസൃഷ്ടികളുടെ പ്രയാസത്തിൽ ആശ്വാസമായി ഇടപെടൽ നടത്തുമ്പോഴാണ് മനുഷ്യൻ യഥാർത്ഥ സാമൂഹ്യജീവിയായി മാറുന്നതെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ വൈ.എം.സി.എയുടെ 180-മത് സ്ഥാപകദിനാചരണം തെങ്ങേലി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ സർ ജോർജ് വില്യംസിന് ഇടയായി, ആധുനിക വൈ.എം.സി.എയും ഈ ദൗത്യം ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് അദ്ദേഹം പറഞ്ഞു. സബ് റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ വൈ.എം.സി.എ ഐ.എസ്.എച്ച് ഡയറക്ടർ ഡോ. റോയ്സ് മല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വർഗീസ് ടി. മങ്ങാട്, സ്വാഗത സംഘം ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, കുറ്റൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഫാ. വി.എ ഏബ്രഹാം ഇളയശ്ശേരിൽ, വികാരി ഫാ. ചെറിയാൻ പി. വർഗീസ്, , ഫാ. ഫിലിപ്പ് ജേക്കബ്, യൂണി – വൈ സംസ്ഥാന സെക്രട്ടറി നിധിയ സൂസൻ ജോയി, മുൻ സബ് റീജൺ ചെയർന്മാരായ ലിനോജ് ചാക്കോ, അഡ്വ. എം.ബി നൈനാൻ, ലാലു തോമസ്, കെ.സി മാത്യു, സബ് റീജൺ വൈസ് ചെയർന്മാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
തെങ്ങേലി സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവക ഗായകസംഘം സ്തേത്ര പ്രാർത്ഥനയ്ക്കും ഗാനാർച്ചനയ്ക്കും നേതൃത്വം നൽകി.