പാലക്കാട് : കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം .കടുവ സെൻസസിനിടെ കാട്ടാനയെ കണ്ട് കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഓടിയിരുന്നു.എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല.തുടര്‍ന്ന് ആര്‍ആര്‍ടി സംഘം നടത്തിയ തിരച്ചില്‍ കാളിമുത്തുവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.






