Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsവീടും ബൈക്കും...

വീടും ബൈക്കും കത്തിച്ച സംഭവം : രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: വടശ്ശേരിക്കര പേഴുംപാറ പതിനേഴ് ഏക്കർ ശോഭാലയം രാജ്കുമാറിന്റെ വീടും ബൈക്കും കത്തിച്ച കേസിൽ രണ്ടുപേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമൺ കോട്ടൂപ്പാറ പതാലിൽ വീട്ടിൽ നിന്നും റാന്നി വരവൂർ ലാലിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനിത (31), റാന്നി പുതുശ്ശേരിമല മുഞ്ഞനാട്ട് മേപ്പുറത്ത് വീട്ടിൽ സതീഷ് കുമാർ (41) എന്നിവരാണ് പിടിയിലായത്.

ഈമാസം 10 ന് പുലർച്ചെയാണ് രാജ് കുമാറിന്റെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്ക് കത്തിനശിക്കുകയും, വീട് കുത്തിത്തുറന്ന് അകത്തുകയറി പ്രതികൾ  തീയിട്ടതിനെതുടർന്ന് ഫർണിച്ചറുകളും മേൽക്കൂരയുടെ ആസ്ബസ്‌റ്റോസ് ഷീറ്റും കത്തിനശിച്ചതും.രാജ്കുമാറും കുടുംബവും  ഈസമയം വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ ആകെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

രാജ്‌കുമാറിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പെരുനാട്  പോലീസ്, സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം വിരലടയാള വിദഗ്ദ്ധർ ഫോട്ടോഗ്രാഫർ എന്നിവരെ എത്തിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. സംഭവസ്ഥലത്തും മറ്റും നടത്തിയ അന്വേഷണത്തിൽ സംഭവദിവസം പുലർച്ചെ 1.15 ഓടെ ഒരു സ്ത്രീയും പുരുഷനും വെള്ളനിറത്തിലുള്ള ജൂപിറ്റർ സ്കൂട്ടറിൽ ഹെൽമെറ്റ്‌ ധരിച്ച് സ്കൂട്ടർ ഓഫ്‌ ചെയ്തും ഹെഡ് ലൈറ്റ് കത്തിക്കാതെയും 17 ഏക്കറിൽ നിന്നും മാടമണ്ണിലേക്കുള്ള റോഡിലൂടെ പോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദേശപ്രകാരം  പെരുനാട് പോലീസ് ഇൻസ്‌പെക്ടർ  വി ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

സംശയിക്കുന്നവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച പോലീസ് സംഘം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സുഹൃത്തുക്കളായ പ്രതികൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ കണ്ടെത്തുകയായിരുന്നു. സംഭവദിവസം ഇരുവരും ഒരേസ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ പോലീസിന് വ്യക്തമായി. സുനിത വാടകയ്ക്ക് താമസിക്കുന്ന റാന്നി വരവൂരിൽ നിന്നും പ്രതികൾ ഒരുമിച്ച് യാത്ര തുടങ്ങി പേഴുംപാറ ഭാഗത്തേക്ക് എത്തിയതായും 10 ന് പുലർച്ചെ 1.15 ന്  17 ഏക്കറിൽ എത്തിയതായും സാക്ഷിമൊഴികൾ ലഭിച്ചിരുന്നു. സ്കൂട്ടർ നമ്പരും വ്യക്തമായിരുന്നു,  ഉടമസ്ഥൻ  സതീഷ് കുമാർ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.  തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആലപ്പുഴ സിറ്റിങ്ങ്:  ഹർജിയിന്മേലുള്ള തുടർനടപടികൾ  അവസാനിപ്പിച്ചു

ആലപ്പുഴ : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആലപ്പുഴ സിറ്റിങ്ങ് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവാനന്തര...

Kerala State Lotteries Results : Akshaya Lottery Result

1st Prize Rs.7,000,000/- AD 232237 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AA 232237 AB 232237 AC 232237 AE 232237 AF 232237 AG 232237 AH 232237 AJ 232237 AK...
- Advertisment -

Most Popular

- Advertisement -