ആലപ്പുഴ : രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ അതിക്രമം.ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ശൂരനാട് സ്വദേശികളായ യുവാക്കൾ ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറേ ദൂരം കാർ ഓടിച്ച് അഭ്യാസ പ്രകടനം നടത്തി.ആംബുലന്‍സ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കി സൈഡ് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഒഴിഞ്ഞുമാറിയില്ല .പിന്നീട് നടുറോഡില്‍ കാർ നിര്‍ത്തി ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ വിഷ്ണു നൂറനാട് പൊലീസിൽ പരാതി നൽകി.