തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലിയിൽ പകലും രാത്രിയിലും തെരുവ് നായ്ക്കൾ കൂട്ടത്തോട് വളർത്തുമുഗങ്ങളെ ആക്രമിക്കുന്നത് പതിവാകുന്നു. തെങ്ങേലി കുന്നേൽ വീട്ടിൽ ജോയി ഏബ്രഹാമിന്റെ പത്തോളം കോഴിയേയും താറാവിനെയും തെരുവ് നായ് കടിച്ച്കൊന്നു.
തെങ്ങേലി തുരുത്തേൽ വീട്ടിൽ സതീഷ്കുമാറിന്റെ ഏട്ട് കോഴികളെ കൂട് പൊളിച്ച് അക്രമിച്ചു. പരിസര പ്രദേശങ്ങളിലുള്ള രണ്ട് വീടുകളിലു ഇതുപോലെ കോഴിയെ ആക്രമിച്ചു കൊന്നു. തുരുത്തേൽ, കോഴിയാ പുഞ്ച ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ വീട്ടിൽ നിന്നു വെളിയിൽ ഇറങ്ങിയാൽ തെരുവ് നായുടെ അക്രമണം ഉറപ്പാണെന്നും, ഇവ ചെരിപ്പുകളും മറ്റു കടിച്ചുകീറുന്നത് നിത്യസംഭവമാണെന്ന് തുരുത്തേൽ സന്തോഷ്കുമാർ പറഞ്ഞു.
പോത്തളത്ത് വീട്ടിൽ പരമേശ്വരൻപിള്ള കോഴിയേയും താറാവിനെയും വളർത്തുന്നത് തെരുവ് നായ് ശല്യം കാരണം വിറ്റഴിക്കേങ്ങി വന്നു. പുത്തൻ പുരവീട്ടിൽ മുരളിധരൻപിള്ളയുടെ മൂന്ന് കോഴിയേയും പരിസര പ്രദേശത്ത് മിക്കവിടുകളിൽ നിന്നു ദിവസേന തെരുവ് നായ് പിടിക്കാറുണ്ട്.
തലയാർ മുണ്ടടിച്ചിറ റോഡിൽ വഞ്ചിമൂട്ടിൽ ക്ഷേത്രത്തിനും സമീപവും പരിസരപ്രദേശങ്ങളിൽ മിക്കവീടുകളിൽ നിന്നു കോഴിയെ പിടിക്കുകയും ഇരുചക്ര വാഹനക്കാരെ ആക്രമിക്കുന്നത് നിത്യ സംഭവമാണെന്ന് തലയാർ നന്ദിക്കര വീട്ടിൽ പ്രദീപ്കുമാർ പറഞ്ഞു.
കുറ്റൂർ ശാസ്തനട റോഡിൽ കുടുംബ ആരോഗ്യകേന്ദ്രത്തിനു സമിപം രാത്രിക്കാലങ്ങളിൽ വഴിയാത്രക്കാരേയും ഇരുചക്രവാഹന യാത്രക്കാരെയും ആക്രമിക്കുന്നതും പതിവാണ്.
തിരുമൂലപുരം- കറ്റോട് റോഡിലും, തുകലശ്ശേരി- കാവുംഭാഗം റോഡിലും രാതികാലങ്ങളിൽ വഴിയാത്രക്കാരെയും ഇരുചക്രവാഹനക്കാരേയും ആക്രമിക്കുന്നത് കൂടുതലാണെന്നും തിരുമൂലപുരം പ്ലാമ്പറമ്പിൽ റെജി യോഹന്നാൽ പറഞ്ഞു.