മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം, വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പ് എന്നിവ 20ന് മുണ്ടിയപ്പള്ളി വൈഎംസിയിൽ നടക്കും.
ഇൻഡോർ കോർട്ട് ഫ്ലോർ, പുതുതായി തുടങ്ങുന്ന ഫിറ്റ്നസ് സെൻറർ എന്നിവയുടെ ഉദ്ഘാടനം ദേശീയ വൈഎംസി ട്രഷറർ റെജി ജോർജ് നിർവഹിക്കും. വൈഎംസിയുടെ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത വഹിക്കും. കേരള റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, തിരുവല്ല സബ് റീജൻ ചെയർമാൻ ജോജിപി തോമസ് എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി എബി എബ്രഹാം ജോൺ. പ്രോഗ്രാം കൺവീനർ കുര്യൻ ചെറിയാൻ എന്നിവർ അറിയിച്ചു.