തൃശ്ശൂർ : തൃശൂരിൽ രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ കൊട്ടേഷൻ സംഘം പിടിയിൽ.ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് കൊട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് കണ്ടെത്തി. ബിസിനസ് സംബന്ധമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള ക്വട്ടേഷനാണെന്ന് വിവരം. മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ആക്രമിക്കാൻ എത്തിയ മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്. എറണാകുളത്തുനിന്നും തൃശൂരിൽ നിന്നുമായാണ് പ്രതികൾ പിടിയിലായത്.






