Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിക്ഷേപ തട്ടിപ്പ്...

നിക്ഷേപ തട്ടിപ്പ് :  ഭാര്യയും ഭർത്താവും  അറസ്റ്റിലായി

കോട്ടയം : 23  ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഭാര്യയും ഭർത്താവും ചിങ്ങവനത്ത് അറസ്റ്റിലായി. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയിൽ വീട്ടിൽ രമിത് (35), ഭാര്യ ചിഞ്ചു (34) എന്നിവരാണ് പിടിയിലായത്.

കുറിച്ചി ഇത്തിത്താനം സ്വദേശിനിയിൽ നിന്നും പ്രതികളുടെ സ്വകാര്യ   സ്ഥാപനത്തിൽ ടീം മാനേജർ പോസ്റ്റും നിക്ഷേപത്തിന് കൂടുതൽ വരുമാനവും പ്രതികൾ പരാതിക്കാരിക്ക് വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി 23,96,327രൂപ അക്കൗണ്ട് മുഖേനയും ഗൂഗിൾ പേ ആയും പണം കൈമാറി.

എന്നാൽ ജോലിയോ കൊടുത്ത പണമോ തിരികെ കിട്ടാതെ വന്നപ്പോൾ പരാതിക്കാരി ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവേ എസ്. ഐ. വിഷ്ണു വി. വി., സി. പി. ഓ. മാരായ റിങ്കു, സഞ്ജിത് എന്നിവർ അടങ്ങിയ പോലീസ് സംഘം മൂവാറ്റുപുഴയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി രമിത്തിനെ കോടതി റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ചുണ്ടൻ നാളെ നീറ്റിലിറങ്ങും

തിരുവല്ല: ആഗസ്റ്റ് 30 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ നിരണം ചുണ്ടൻ നാളെ  നീറ്റിലിറങ്ങും. രാവിലെ 11.30 -12.30 ഇടയിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ ( തേവേരിൽ...

Kerala Lotteries Results 26-07-2025 Karunya KR-716

1st Prize : ₹1,00,00,000/- KC 954960 (KOLLAM) Consolation Prize ₹5,000/- KA 954960 KB 954960 KD 954960 KE 954960 KF 954960 KG 954960 KH 954960 KJ 954960 KK...
- Advertisment -

Most Popular

- Advertisement -