Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തർപ്രദേശിൽ മെഡിക്കൽ...

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ തീപിടിത്തം : 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലക്നൗ : ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം .16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അപകടം .തീപിടിത്തമുണ്ടായ സമയം അൻപതോളം നവജാത ശിശുക്കളാണ് തീവ്ര പരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നത്.ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ രാഷ്‌ട്രപതി,പ്രധാനമന്ത്രി,ഉത്തർപ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മനോരാജ് കഥാസമാഹാര പുരസ്‌കാരം കെ.രേഖയ്ക്ക്

കൊച്ചി: അന്തരിച്ച കഥാകൃത്ത് കെ. ആര്‍. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാര പുരസ്‌കാരത്തിന് ഈ വര്‍ഷം എഴുത്തുകാരി കെ രേഖ അര്‍ഹയായി. രേഖയുടെ മനുഷ്യാലയ ചന്ദ്രിക എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 33333...

ഐസിസി ചെയര്‍മാനായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ചെയര്‍മാനായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.രണ്ടാം തവണയാണ് ജയ് ഷാ യെ എതിരില്ലാതെ തിരഞ്ഞെടുത്തത് .ബാലിയില്‍ ചേര്‍ന്ന ഐസിസി ബോര്‍ഡ്, കമ്മിറ്റി യോഗങ്ങളിലാണ് പുനര്‍നിയമനത്തിന് തീരുമാനമായത്.2024...
- Advertisment -

Most Popular

- Advertisement -