Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChennaiകന്നഡയുടെ ഉത്ഭവം...

കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്ന് ; കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ വന്‍പ്രതിഷേധം

ചെന്നൈ : കന്നഡ ഭാഷ തമിഴിൽനിന്നാണ് ജനിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. കര്‍ണാടക ബിജെപി അധ്യക്ഷനും കന്നഡ അനുകൂല സംഘടനകളും നടനെതിരെ രംഗത്തെത്തി. നടന്റെ പെരുമാറ്റം സംസ്കാരശൂന്യമാണെന്നും കന്നഡയെ അപമാനിച്ചതായും കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു. പരാമർശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ ബംഗളൂരുവില്‍ പ്രതിഷേധിച്ചു. നടന്റെ സിനിമ കർണാടകയിൽ നിരോധിക്കുമെന്ന് അവർ പറഞ്ഞു. തമിഴ് ചിത്രം ‘തഗ് ലൈഫിന്റെ’ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് നടന്റെ വിവാദ പരാമർശം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : ജെസിഐ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സെമിനാർ നടത്തി,പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെസിഐ തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജെസിഐ...

കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ : കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ആരംഭിച്ചു. കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ ( സിറ്റിസൺസ് ക്ലബ്ബ് ) നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ...
- Advertisment -

Most Popular

- Advertisement -