Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsരാജ്യത്തെ ആദ്യ...

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം : മുഖ്യമന്ത്രി

തിരുവനന്തപുരം : സമ്പൂർണ സാക്ഷരത നേടി രാജ്യത്തിന് അഭിമാനമായ കേരളം എല്ലാരേയും ഉൾച്ചേർത്തുള്ള സമീപനത്തിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സർട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും. ഇത്തരം സംവിധാനങ്ങളും സാർവത്രികമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കംപ്യൂട്ടറും മൊബൈൽഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അറിവും ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവുമാണ് ഡിജിറ്റൽ സാക്ഷരതയുടെ മാനദണ്ഡം.ആധുനിക യുഗത്തിൽ ഓരോ പൗരനും സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ടും ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് 2023 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയിലൂടെ 18 മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനായി. 14 മുതൽ 60 വയസുവരെയുള്ളവർക്ക് ഡിജിറ്റൽ സാക്ഷരത നൽകണമെന്നാണ് കേന്ദ്ര മാനദണ്ഡം. എന്നാൽ കേരളത്തിൽ 105 വയസ്സുവരെയുള്ളവർ പദ്ധതിയുടെ ഭാഗമായതായി പരിപാടിയിൽ അദ്ധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു പറഞ്ഞു.

നവ ഡിജിറ്റൽ സാക്ഷരനായ 105 വയസുകാരനായ എറണാകുളത്തെ അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വേദിയിൽവച്ച് വീഡിയോകോളിലൂടെ സംസാരിച്ചു. ദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച വകുപ്പ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി.ഡിജി കേരളം രണ്ടാംഘട്ട പദ്ധതിയുടെ രേഖ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായ എസ് ഡി ഷിബുലാൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയ്ക്ക് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എൻഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടർന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ...

അമീബിക് മസ്തിഷ്ക ജ്വരം : രോഗ ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയിൽ

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയിൽ. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനാണ് ചികിത്സയിലുള്ളത്. പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ പരിശോധനാ ഫലം...
- Advertisment -

Most Popular

- Advertisement -