കടപ്ര : ലയൻസ് ക്ലബ് കടപ്രയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സ്നേഹ സംഗമം കടപ്ര ആൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. ലയൻസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ആർ. വെങ്കിടാചലം ഉദ്ഘാടനം നിർവഹിച്ചു .ലയൻസ് ക്ലബ് ഓഫ് കടപ്രയുടെ പ്രസിഡന്റ് ലിജോ പുളിമ്പള്ളി അധ്യക്ഷത വഹിച്ചു
നിരണം ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ക്രിസ്വസ്റ്റോമോസ് തിരുമേനി, മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം കെ സഹലബത്തരിമി, ചക്കുളത്തുകാവ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. രമേശ് ഇളമൺ, അബ്ദുൽ സലാം മുസലിയാർ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തി. ലയൻസ് ക്ലബ് സോൺ ചെയർമാൻ പി. ബി ഷുജ, പ്രശാന്ത് പി. ടി, സിജി ഷുജ, ഷാജി. പി. ജോൺ, സതീഷ് ശാന്തിനിവാസ്, ഹരികൃകൃഷ്ണപിള്ള, പുഷ്പകുമാർ,പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു പുളിമ്പള്ളി തുടങ്ങിയവർ സംസാരിച്ചു
വിപുലമായ ഇഫ്താർ വിരുന്നിനു മുമ്പായി നടന്ന മഗ്രിബ് നിസ്കാരത്തിനു അബ്‌ദുൾ സലാം മുസലിയാർ നേതൃത്വം നൽകി