Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് :...

മകരവിളക്ക് : ശബരിമലയിൽ ഇടതടവില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും:  കെ എസ് ഇ ബി

ശബരിമല: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ച് സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കുമെന്ന് കെ എസ് ഇ ബി.  മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് നടതുറക്കും.

പമ്പ, സന്നിധാനം, നിലയ്ക്കൽ, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി-വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപണികളും ഡിസംബർ 29ന് പൂർത്തിയാകും. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളിൽ 4500 എൽ ഇ ഡി ലൈറ്റുകളും, നിലയ്ക്കലിൽ  5000 എൽ ഇ ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

മകരവിളക്കിന്  ഭക്തർ  കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കുകയാണ്.  റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ കൂടാതെ ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്ത്വത്തിൽ 25 ജീവനക്കാരെയും വിവിധ പ്രവർത്തികൾക്കായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകളും ദ്രുതഗതിയിൽ തുടരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദേശ മദ്യം കൈവശം വച്ചതിന് ചങ്ങനാശ്ശേരി സ്വദേശി പോലീസ് പിടിയിൽ 

ചങ്ങനാശേരി : അനധികൃതമായി അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ചീരംചിറ സ്വദേശി ചങ്ങങ്കേരിൽ വീട്ടിൽ പ്രദീപ് ജോസഫ് അറസ്റ്റിൽ. ചെത്തിപ്പുഴ  ഐ ഇ നഗർ ഭാഗത്ത്...

നേപ്പാളിൽ വൻ ഭൂചലനം : 6.1 തീവ്രത

കഠ്മണ്ഡു : നേപ്പാളിൽ വൻ ഭൂചലനം .വെള്ളിയാഴ്ച പുലർച്ചെ 2.50നാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് .കാഠ്മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവ്കുണ്ഡയാണ് ഭൂചലനത്തിന്റെ...
- Advertisment -

Most Popular

- Advertisement -