Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsമലയാള കാവ്യസാഹിതി...

മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമ്മേളനം

തിരുവല്ല: മലയാള കാവ്യസാഹിതിയുടെ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ലാ YMCA ലൈബ്രറി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ്  കാവാലം അനിലിൻ്റെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ  പ്രശസ്ത കഥകളി നടൻ  തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

കഥകളി ഇന്നും ചിട്ടവട്ടങ്ങളോടെ നിലനില്ക്കുന്ന ഒരു കലാരൂപമെന്നു്  കാവാലം അനിൽ  അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ശാസ്ത്രീയമായ അഭ്യാസവും പരിശീലനവും മൂലം കഴിഞ്ഞ ആറു പതിറ്റാണ്ടായി കഥകളിയെന്ന കലാരൂപത്തെ കേരളത്തിനകത്തും പുറത്തും  പ്രചരിപ്പിക്കുവാൻ കഴിഞ്ഞതായി അദ്ദേഹം അനുസ്മരിച്ചു.അശീതി ആഘോഷിക്കുന്ന കഥകളി ആചാര്യനു് മലയാള കാവ്യസാഹിതിയുടെ ഉപഹാരം കാവാലം സമ്മാനിച്ചു.

സാഹിത്യത്തെ ചതുർവിധാഭിനയത്തിലൂടെ അരങ്ങിൽ അവതരിപ്പിക്കുന്നതു് എങ്ങനെയെന്നു് ഏതാനും ചില കഥകളിപ്പദങ്ങളുടെ രംഗാവിഷ്കരണത്തിലൂടെ അദ്ദേഹം വിശദമാക്കി.

പത്തനംതിട്ട ജില്ലാ സെക്രട്ടറി കണിയാന്തറ മോഹനകുമാർ രചിച്ച അയ്യപ്പസ്തോത്രകൃതിയായ മകരജ്യോതിയുടെ പ്രകാശനം  തലവടി അരവിന്ദനു് ആദ്യപ്രതി നല്കി  കാവാലം അനിൽ നിർവഹിച്ചു.  ജയൻ തനിമയുടെ കടൽ സൂര്യനോടു പറഞ്ഞതു് എന്ന കവിതാസമാഹാരത്തിൻ്റെ കവർ പ്രകാശനവും തദവസരത്തിൽ  കാവാലം നിർവഹിച്ചു.

സംസ്ഥാന സംഘടനാ സെക്രട്ടറി  ബിന്ദു ദിലീപ് രാജ് സമിതിയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു  മുഖ്യ പ്രഭാഷണം നടത്തി

തുടർന്നു നടന്ന കവിയരങ്ങിൽ  മഞ്ജുനാഥ്, തിരുവല്ലാ രാജഗോപാൽ, ഗോപാലകൃഷണൻ ഉണ്ണിത്താൻ, അടൂർ ആർ ശശിധരൻ, ജയൻ തനിമ, വർഗീസ് പാരടയിൽ, ഗീവർഗീസ് മലയിൽ, അനു ജി ഭാസി, കണിയാന്തറ മോഹനകുമാർ എന്നിവർ സ്വന്തം കവിതകൾ ആലപിച്ചു.

ഭാരവാഹികൾ – വർഗീസ് പാരടയിൽ (പ്രസിഡൻ്റ്), മോഹനകുമാർ കണിയാന്തറ (സെക്രട്ടറി),  ജയൻ തനിമ (വൈസ് പ്രസിഡൻ്റ്),  അനുജി ഭാസി (ജോ. സെക്രട്ടറി)  മഞ്ജുനാഥ് ( സംഘടനാ സെക്രട്ടറി),  അടൂർ ശശിധരൻ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ഗീവർഗീസ് മലയിൽ (ഭരണസമിതിയംഗങ്ങൾ)

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്‌യു നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം : നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ  ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്  കെഎസ്‌യു ജില്ലാ കമ്മിറ്റി നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും...

പ്രധാനമന്ത്രിക്ക് ഇന്ന് 74-ാം പിറന്നാൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനം ഇന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി വിപുലമായ ആഘോഷ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ജന്മദിനത്തോടെ അനുബന്ധിച്ച് എല്ലാ വർഷവും ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്' എന്ന...
- Advertisment -

Most Popular

- Advertisement -