Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ കാട്ടാന...

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

വയനാട് : വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. അപ്പപ്പാറ ചെറമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ചാന്ദ്‌നി ഇന്നലെ രാത്രിയോടെ വീട്ടില്‍ നിന്നു പുറത്തുപോയെന്നാണ് കുടുംബം അറിയിച്ചത്.തലക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ പടക്കപ്പലിലെ നാവികർ മടങ്ങി

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ നാവികസേനയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാൻ പൗരൻമാരും കൊച്ചിയിൽ നിന്നു മടങ്ങി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു...

കർണാടക മുൻ ഡിജിപി വീട്ടിൽ കുത്തേറ്റു മരിച്ചനിലയിൽ

ബെംഗളൂരു : കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭാര്യ ഓംപ്രകാശിന്റെ ഭാര്യ പല്ലവി, മകൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു .ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഓം...
- Advertisment -

Most Popular

- Advertisement -