കൊച്ചി : എറണാകുളത്ത് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍ വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.