കൊച്ചി : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത് .എറണാകുളം ഗസ്റ്റ് ഹൗസിൽ സിപിഐ മന്ത്രിമാർ ഉൾപ്പെട്ട യോഗത്തിലാണ് സംഭവം .മില്ലുടമകളെക്കൂടി വിളിച്ച് നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു .മന്ത്രിമാരായ ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ് ,ധനമന്ത്രി കെ ബാലഗോപാൽ ,വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ യോഗത്തിന് എത്തിയിരുന്നു.






