തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സമാധി സ്ഥലം പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു.ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ.സന്ന്യാസിമാരെ അടക്കം പങ്കെടുപ്പിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നു നാമജപയാത്രയോടെയാണു മൃതദേഹം വീട്ടിൽ എത്തിച്ചത്.പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്നും പരാതിക്ക് പിന്നിൽ ഒരു വിഭാഗം ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും മകൻ സനന്ദൻ പറഞ്ഞു
